എജുസൈൻ എക്സ്പോയ്ക്ക് തുടക്കം

Web Desk Admin

Golden Fifty Office, SSF KERALA

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി  സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ എജുസൈൻ എക്സ്പോ കണ്ണൂർ എം പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.  വെഫിയുടെ നേതൃത്തത്തിൽ എല്ലാ വർഷവും നടന്ന് വരാറുള്ള എക്സ്പോയുടെ തുടർച്ച കൂടിയാണിത്.

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലയിലെ വ്യത്യസ്ത കോഴ്സുകൾ, രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ, ടെക്നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കൽ, എഞ്ചിനീയറിങ്, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ, അപ്സ്കില്ലിംഗ് തുടങ്ങിയ എൺപതോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്റ്റാളുകൾ എജുസൈനിൽ സംവിധാനിച്ചിട്ടുണ്ട്.

കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന 250ലധികം കരിയർ മെൻ്റർമാരുടെ സേവനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 25ലധികം കേന്ദ്ര സർവകലാശാല പ്രതിനിധികളും 15ലധികം അന്താരാഷ്ട്ര യൂണിവേഴ്സിറ്റി പ്രതിനിധികളും സംബന്ധിക്കുന്ന വിപുലമായ കരിയർ എക്സ്പോ കേരളത്തിലാദ്യമായാണ്  സംഘടിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് ഉൾപ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായിരിക്കും.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *