എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി : വായനക്കാരെ സ്വാഗതം ചെയ്യുന്നു ഇന്ത്യൻ ചരിത്രത്തിൻ്റെ ആത്മകഥ

Web Desk Admin

Golden Fifty Office, SSF KERALA

 ഇന്ത്യയുടെ മുഖ്യധാര മുസ്ലിം സമൂഹത്തോട് പുലർത്തിയിരുന്ന അസ്പൃശ്യതയെ അബുൽ കലാം ആസാദെന്ന ധിഷണാശാലിയായ രാഷ്ട്രീയ മനുഷ്യൻ അതിജയിച്ചതിൻ്റെ ചരിത്ര രേഖയാണ് ‘ഇന്ത്യ വിൻസ് ഫ്രീഡം’. ചരിത്രാപനിർമിതിയുടെ ഇരുണ്ട കാലത്ത് ആട്ടിയിറക്കപ്പെടുന്നവരുടെ മേൽവിലാസങ്ങൾ വേരിറങ്ങിയ നിർമിതിയാണ് പുസ്തക ലോകത്തേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നത്. കാഴ്ച്ചകൾ തൂക്കിലേറ്റുന്നിടത്ത് മണ്ണു പുരണ്ട കരങ്ങൾ ഇന്ത്യൻ ജനതയുടെ അക ചിത്രം കരുതലോടെ ചേർത്തു പിടിച്ച പ്രതീക്ഷയുടെ കമാനം.

 രാഷ്ട്രീയ നിറ വ്യത്യാസങ്ങൾക്കതീതമായി മാനുഷികവും കൊളോണിയൽ വിരുദ്ധവുമായ ആലോചനകളാണ് ആസാദിൻ്റെ ജീവിതം. സമരാവിഷ്കാരങ്ങളിൽ അദ്ദേഹത്തിൻ്റെ ബൗദ്ധിക വ്യവഹാരങ്ങളെ ബ്രിട്ടീഷ് സർക്കാർ ആശങ്കയോടെയാണ് സമീപിക്കുന്നത്. ‘ അൽ ഹിലാൽ ‘ ജനങ്ങളിൽ ദേശീയതയുടെ സമരാവേശം രൂപപ്പെടുത്തി. ഭരണകൂടങ്ങൾ വാക്കുകളെ ഭയക്കുന്നിടത്താണ് ആസാദ് ജയിലിലടക്കപ്പെടുന്നത്. സമകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ അപകടകരമായ അവഗണനകൾ നടക്കുമ്പോൾ ‘ഇന്ത്യ വിൻസ് ഫ്രീഡം’ ശക്തിയുള്ള മറു ശബ്ദമാണ്. 

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പുസ്തകലോക കമാനം മണ്ണിൻ്റെ മണമുള്ള പച്ച മനുഷ്യരുടെയും അരികു വൽകരിക്കരിക്കപ്പെടുന്ന ജനതയുടെയും അതിജീവനത്തിൻ്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. ‘നമ്മൾ ഇന്ത്യൻ ജനത’ യെന്ന ചേർത്തുനിൽപ്പിൻ്റെ ഭാഷയുണ്ടതിന്. സത്യാനന്തര കാലത്ത് സത്യത്തെ ചിത്രീകരിച്ച് ചരിത്രത്തിലൂടെ തന്നെ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണത്.

കണ്ണൂർ പോലീസ് മൈതാനിയിലാണ് പുസ്തക ലോകം നടക്കുന്നത്  .ഡി.സി, മാതൃഭൂമി, കറൻ്റ് ബുക്സ്,  അറേബ്യൻ, ഐ പി ബിയടക്കം 50 ലധികം പ്രസാധകരുടെ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് ബാല സാഹിത്യങ്ങൾ, ഫിക്ഷൻ, നോൺ ഫിക്ഷൻ തുടങ്ങി വ്യത്യസത വിഭാഗങ്ങളിലായാണ് സമ്മേളനം പുസ്തക വിരുന്നൊരുക്കുന്നത്. 60% വരെ കിഴിവിലാണ് പുസ്തകങ്ങൾ വിൽക്കപ്പെടുന്നത്. ഏപ്രിൽ 29 ന് സമാപിക്കും. സമ്മേളന നഗരിയോട് ചേർന്ന് വ്യത്യസ്ത സ്റ്റാളുകളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കാം.

ഓൺലൈൻ വഴി വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമ്പതിലധികം പുതിയ പുസ്തകങ്ങൾ കൂടി ഇതിന്റെ ഭാഗമാണ്.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *