വിദ്യാർത്ഥികൾക്ക് ദിശ പകർന്ന് ഫോറിൻ സ്റ്റഡി സമ്മിറ്റ്

Web Desk Admin

Golden Fifty Office, SSF KERALA

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി)യുടെ നേതൃത്വത്തിൽ നടക്കുന്ന എജുസൈൻ കരിയർ എക്സ്പോയിൽ ഫോറിൻ സ്റ്റഡി സമ്മിറ്റ്  ശ്രദ്ധേയമായി.

സ്പെയിൻ, യു.കെ, ഖത്വർ, ഇറ്റലി, ഓസ്ട്രേലിയ, ജർമനി, ജപ്പാൻ, സൗത്ത് കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെക്കുറിച്ച് സമ്മിറ്റിൽ ചർച്ചകൾ നടന്നു .

രാവിലെ10ന് ആരംഭിക്കുന്ന സെഷനിൽ മുഹമ്മദ് ശമ്മാസ്, അബ്ശീർ അബ്ദുല്ല, നൂറുദ്ദീൻ മുസ്ത്വഫ, എ.എം ഉവൈസ്, ഹിയാസ്, അഷ്റഫ് നൂറാനി, ഡോ. ശക്കീബ് താഴതേട്ട്, ശബാസ് അഹമ്മദ്, മുഹമ്മദ് ബിഷിർ തുടങ്ങിയവർ സംബന്ധിക്കും.

 എഡ്യു സൈൻ എക്സ്പോ മികച്ച പ്രതികരണങ്ങളാണ് വിദ്യാർത്ഥികൾക്കിടയിൽ നിന്നും ലഭിച്ചത് . കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന 250ലധികം കരിയർ മെൻ്റർമാരുടെ സേവനം  എക്സ്പോയിൽ ലഭ്യമാണ്. നൂറിലധികം കരിയർ പ്രൊഫൈലുകളെ കുറിച്ച് അറിയാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *