പുസ്തകലോകം ഉദ്ഘാടനം ചെയ്തു

Web Desk Admin

Golden Fifty Office, SSF KERALA

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പുസ്തകലോകം  കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ.പി ഹുസൈൻ അധ്യക്ഷനായി. ഏപ്രിൽ 29 ന് സമാപിക്കും. 5000 ശീർഷകങ്ങളിലായി കണ്ണൂരിൽ നടക്കുന്ന പുസ്തക മാമാങ്കത്തിൽ ഡി.സി, മാതൃഭൂമി, കറൻ്റ് ബുക്സ്,  അറേബ്യൻ, ഐ.പി.ബിയടക്കം 50 ലധികം പ്രസാധകരുടെ പുസ്തകങ്ങൾ  ഒരുക്കിയിട്ടുണ്ട്. മലയാളം ഇംഗ്ലീഷ് ബാല സാഹിത്യങ്ങൾ, ഫിക്ഷൻ, നോൺ ഫിക്ഷൻ തുടങ്ങി വ്യത്യസത വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. 60% വരെ കിഴിവിലാണ് പുസ്തകങ്ങൾ വിൽക്കപ്പെടുന്നത്. സമ്മേളന നഗരിയോട് ചേർന്ന് വ്യത്യസ്ത സ്റ്റാളുകളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കാം.

ഓൺലൈൻ വഴി വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമ്പതിലധികം പുതിയ പുസ്തകങ്ങൾ കൂടി ഇതിന്റെ ഭാഗമാണ്.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *