അക്ഷരപ്രേമികൾ നിറഞ്ഞ് പുസ്തകലോകം
Web Desk Admin
Golden Fifty Office, SSF KERALA
കണ്ണൂർ: എസ് എസ് എഫ് കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകലോകം വായനക്കാരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് സജീവമാകുന്നു. 5000 ശീർഷകങ്ങളിലായി ഡി സി, മാതൃഭൂമി, ഐ പി ബി, അറേബ്യൻ തുടങ്ങി അമ്പതോളം പ്രസാധകരുടെ പുസ്തകങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മുപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെ കിഴിവിൽ വായനക്കാർക്ക് പുസ്തകം ലഭിക്കും. കുട്ടികൾക്ക് വേണ്ടി ആകർഷണീയമായ നിരക്കിൽ ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ipbbooks .in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും പുസ്തകങ്ങൾ ലഭ്യമാകും.
സമ്മേളനത്തിന്റെ ഭാഗമായി 50 പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
“പുതിയ പുലരികൾ പുതിയ പൂക്കൾ’ എന്ന പേരിൽ പുസ്തക രചയിതാക്കളുടെ അനുഭവം പങ്കുവെക്കുന്ന സെഷൻ , യുവ എഴുത്തുകാരുടെ സംഗമമായ ‘സർഗം’ എന്നിവയും പുസ്തകലോകത്തിന്റെ ഭാഗമായി നടക്കും.