ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ല: പി എന്‍ ഗോപീ കൃഷ്ണന്‍

ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ല: പി എന്‍ ഗോപീ കൃഷ്ണന്‍

കണ്ണൂര്‍: ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ലെന്ന് കവി പി. എന്‍ ഗോപീകൃഷ്ണന്‍. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ ഗാന്ധിയന്‍ മാനിഫെസ്റ്റോ : പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്തെ ഏറ്റവും അവസാന വ്യക്തിയെ നോക്കി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തണമെന്ന ഗാന്ധിയന്‍ ആശയത്തിലേക്ക് രാജ്യം വളര്‍ന്ന് വരണം. സാധാരണക്കാരോട് ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളായിരുന്നു ഗാന്ധിയുടെത്. സ്വന്തം പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെതിരെയും വിയോജന സമരം നടത്താന്‍ സന്നദ്ധമായ ജനാധിപത്യപാഠമാണ്…

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: 50 സമ്മേളനങ്ങള്‍ക്ക് തുടക്കമായി

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: 50 സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കണ്ണൂര്‍: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപനത്തിന്റെ ഭാഗമായി 50 പൊതു സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഗാന്ധിയന്‍ മാനിഫെസ്റ്റോ: പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ’ എന്ന വിഷയത്തിലുള്ള കവി പിഎന്‍ ഗോപീകൃഷ്ണന്റെ പ്രഭാഷണത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിച്ചത്. എഡ്യുസൈന്‍ എക്‌സ്‌പോയില്‍ ഫോറിന്‍ സ്റ്റഡി സമ്മിറ്റ്, മാനേജ്മെന്റ് പഠനം ഐ ഐ എമ്മില്‍ എന്നീ സമ്മേളനങ്ങളും ഇന്നലെ നടന്നു. ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷ രാഷ്ട്രീയം, ക്യാമ്പസ് രാഷ്ട്രീയം, ഗാന്ധി നെഹ്റു അംബേദ്കര്‍ ആസാദ് എന്നിവരുടെ ദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങളും…

തൊഴിൽ സാധ്യതകൾക്കനുസരിച്ച് അക്കാദമിക മേഖലയും വിപുലപ്പെടണം : ദീപു എസ് നാഥ്.

തൊഴിൽ സാധ്യതകൾക്കനുസരിച്ച് അക്കാദമിക മേഖലയും വിപുലപ്പെടണം : ദീപു എസ് നാഥ്.

കണ്ണൂർ: തൊഴിൽ വിപണികളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് അക്കാദമിക മേഖലയും കൂടുതൽ വിപുലപ്പെടണമെന്ന് ഫയ എംഡി ദീപു എസ് നാഥ്. തൊഴിൽ വിപണി ദൈനംദിനം വളർന്നുകൊണ്ടിരിക്കുന്നുണ്ടങ്കിൽ പോലും അക്കാദമിക മേഖലയിൽ ആവശ്യമായ മാറ്റങ്ങളുണ്ടാകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച എജുസൈൻ വേദിയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   രാത്രി ഏഴ് മണിക്ക് വേദിയിൽ ആരംഭിച്ച മെഡിക്കൽ എഞ്ചിനീയറിംഗ് കരിയറിനപ്പുറത്ത് ശാസ്ത്രപഠന സാധ്യതകളെ പരിചയപ്പെടുത്തുന്ന സെഷന് സി കെ…

കാന്തപുരം എ പി മുഹമ്മദ്‌ മുസ്‌ലിയാർ അനുസ്മരണം

കാന്തപുരം എ പി മുഹമ്മദ്‌ മുസ്‌ലിയാർ അനുസ്മരണം

ഉസ്താദിന്റെ അഭാവം നികത്താനാവാത്ത വിടവ്; വി പി എം ഫൈസി വില്യാപ്പിള്ളി  കണ്ണൂർ: കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം മുസ്‌ലിം സമൂഹത്തിന് നികത്താനാവാത്ത വിടവാണെന്ന് ഉസ്താദ് വി പി എം ഫൈസി വില്യാപ്പിള്ളി. സാധാരണക്കാർക്കും ഉസ്താദുമാർക്കും മുതഅല്ലിമുകൾക്കുമെല്ലാം ഉസ്താദ് മാതൃകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ പൊലീസ് മൈതാനത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിൽ ‘കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, മത ജീവിതത്തിന്റെ തെളിമയുള്ള ആവിഷ്കാരം’ എന്ന…

അക്ഷരപ്രേമികൾ നിറഞ്ഞ് പുസ്തകലോകം

അക്ഷരപ്രേമികൾ നിറഞ്ഞ് പുസ്തകലോകം

കണ്ണൂർ: എസ് എസ് എഫ് കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകലോകം വായനക്കാരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് സജീവമാകുന്നു. 5000 ശീർഷകങ്ങളിലായി ഡി സി, മാതൃഭൂമി, ഐ പി ബി, അറേബ്യൻ തുടങ്ങി അമ്പതോളം പ്രസാധകരുടെ പുസ്തകങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മുപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെ കിഴിവിൽ വായനക്കാർക്ക് പുസ്തകം ലഭിക്കും. കുട്ടികൾക്ക് വേണ്ടി ആകർഷണീയമായ നിരക്കിൽ ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളും ഒരുക്കിയിട്ടുണ്ട്.   ipbbooks .in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും പുസ്തകങ്ങൾ…

എജുസൈൻ എക്സ്പോയ്ക്ക് തുടക്കം

എജുസൈൻ എക്സ്പോയ്ക്ക് തുടക്കം

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി  സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ എജുസൈൻ എക്സ്പോ കണ്ണൂർ എം പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.  വെഫിയുടെ നേതൃത്തത്തിൽ എല്ലാ വർഷവും നടന്ന് വരാറുള്ള എക്സ്പോയുടെ തുടർച്ച കൂടിയാണിത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലയിലെ വ്യത്യസ്ത കോഴ്സുകൾ, രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ, ടെക്നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കൽ, എഞ്ചിനീയറിങ്, ഓൺലൈൻ…

അമ്പത് പതാകകൾ ഉയർന്നു : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന് തുടക്കം

അമ്പത് പതാകകൾ ഉയർന്നു : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന് തുടക്കം

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന് പതാക ഉയർന്നു. അൻപത് വർഷങ്ങളെ ഉണർത്തി മുൻകാല ഭാരവാഹികളായ അബൂബക്കർ മുസ്‌ലിയാർ പട്ടുവം, ബി എസ് അലിക്കുഞ്ഞി ഫൈസി, പി എ കെ മുഴപ്പാല, അബൂബക്കർ ശർവാനി, എ കെ സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ അൻപത് പതാകകളാണ് ഉയർത്തിയത്. കേരളത്തിലെ അൻപത് മസാറുകളിൽ നിന്നും സിയാറത്തിന് ശേഷം പ്രത്യേകം ഏറ്റുവാങ്ങിയ പതാകയുമായി പ്രവർത്തകർ പതാക ജാഥയോടെ നഗരിയിലെത്തി നാലരയോടെ പതാകകൾ വാനിലേക്കുയർന്നു….

പുസ്തകലോകം ഉദ്ഘാടനം ചെയ്തു

പുസ്തകലോകം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പുസ്തകലോകം  കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ.പി ഹുസൈൻ അധ്യക്ഷനായി. ഏപ്രിൽ 29 ന് സമാപിക്കും. 5000 ശീർഷകങ്ങളിലായി കണ്ണൂരിൽ നടക്കുന്ന പുസ്തക മാമാങ്കത്തിൽ ഡി.സി, മാതൃഭൂമി, കറൻ്റ് ബുക്സ്,  അറേബ്യൻ, ഐ.പി.ബിയടക്കം 50 ലധികം പ്രസാധകരുടെ പുസ്തകങ്ങൾ  ഒരുക്കിയിട്ടുണ്ട്. മലയാളം ഇംഗ്ലീഷ് ബാല സാഹിത്യങ്ങൾ, ഫിക്ഷൻ, നോൺ ഫിക്ഷൻ തുടങ്ങി വ്യത്യസത വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. 60% വരെ കിഴിവിലാണ്…